തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥിനിയെ ഫ്‌ളാറ്റില്‍ കയറി ബലാത്സംഗം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ഫ്‌ലാറ്റില്‍ കയറി സിവില്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ദീപു എന്നയാള്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 12 മണിക്കു ശേഷമാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ ആണ്‍ സുഹൃത്തിന്റെ സുഹൃത്താണ് ദീപു. രാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച ദീപു, ആണ്‍സുഹൃത്തിനെ കുറിച്ച് അത്യാവശ്യ കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞാണ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. തുടര്‍ന്ന് ബലമായി മദ്യം കഴിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. വിവരം പുറത്തു പറഞ്ഞാല്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page