ചിക്കാഗോയില്‍ രണ്ടുപേരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ റസ്റ്റോറന്റ് ജീവനക്കാരന്‍ മെഹ്ദി മെഡല്ലെഅറസ്റ്റില്‍

പി പി ചെറിയാന്‍

ചിക്കാഗോ: ചിക്കാഗോയുടെ സൗത്ത് സൈഡിലുള്ള ഒരു പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ജീവനക്കാരനെതിരെ കേസ്. ഭക്ഷണത്തിനായി എത്തിയ ആളും ജീവനക്കാരനായ മെഹ്ദി മെഡല്ലും(42) തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സൗത്ത് വെസ്റ്റേണ്‍ അവന്യൂവിലെ 7800 ബ്ലോക്കിലെ ജെജെ ഫിഷ് ആന്‍ഡ് ചിക്കന്‍ റസ്‌റ്റോറന്റിലെ ജീവനക്കാരനാണ് മെഹ്ദി. രാത്രി പത്തരയോടെ റസ്‌റ്റോറന്റിലെത്തിയ രണ്ടു ആളുകളുമായി മെഹ്ദി വാക്കേറ്റം നടത്തിയിരുന്നു. പിന്നാലെ മെഹിദി അവര്‍ക്ക് നേരെ ഒരു കൈത്തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് വെടിയേറ്റ 55 വയസുകാരനും 56 വയസുകാരനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് മെഡല്ലെലിനെതിരെ രണ്ട് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും സിപിഡി പറഞ്ഞു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page