കാസര്‍കോട്: സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ മുന്‍ ഡിവൈഎഫ്‌ഐ നേതാവായ ഷേണി, ബെല്‍ത്തകല്ലുവിലെ സച്ചിതറൈയ്‌ക്കെതിരെ ബദിയഡുക്ക പൊലീസും കേസെടുത്തു. ബാഡൂരിലെ മല്ലേഷ് നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. കര്‍ണ്ണാടക, എക്‌സൈസില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. ജോലി തരപ്പെടുത്താന്‍ രണ്ടരലക്ഷം രൂപയാണ് സച്ചിത ആവശ്യപ്പെട്ടതെന്നു മല്ലേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ 2023 ഒക്ടോബര്‍ 13ന് സച്ചിതയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തുവെന്നും പിന്നീട് അരലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുവെങ്കിലും ജോലി ശരിയായാല്‍ നല്‍കാമെന്നും അറിയിച്ചു. ഇതിനിടയിലാണ് കിദൂര്‍, പതക്കല്‍ ഹൗസിലെ നിഷ്മിതഷെട്ടിയുടെ പരാതിയില്‍ ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപികയായ സച്ചിതയ്‌ക്കെതിരെ പരാതി നല്‍കിയതും കുമ്പള പൊലീസ് കേസെടുത്തതും. ഈ വിവരമറിഞ്ഞതോടെയാണ് താനും തട്ടിപ്പിനു ഇരയായതെന്ന കാര്യം മല്ലേഷിനു വ്യക്തമായതും ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയതും. അതേ സമയം മല്ലേഷ് പൊലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ സച്ചിതറൈ ചൊവ്വാഴ്ച മല്ലേഷിനെ നെറ്റ് ഫോണില്‍ വിളിച്ചു. പരാതി പിന്‍വലിക്കണമെന്നും പണം തിരികെ തരാമെന്നായിരുന്നു ഫോണ്‍ വിളിച്ചു പറഞ്ഞത്. എപ്പോള്‍ വരുമെന്നു ചോദിച്ചപ്പോള്‍ മറുപടി ഉണ്ടായില്ലെന്നു മല്ലേഷ് വ്യക്തമാക്കി. ഇതിനിടയില്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് സച്ചിതറൈ തന്റെ രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് പള്ളത്തടുക്ക, ബെള്ളംബെട്ടുവിലെ ശ്വേത ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. ശ്വേത നേരത്തെ സച്ചിത ജോലി ചെയ്തിരുന്ന ബാഡൂര്‍ എ.എല്‍.പി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പരിചയപ്പെട്ടത്. കേന്ദ്രീയ വിദ്യാലയത്തില്‍ സ്ഥിരം അധ്യാപക ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് 2024 സെപ്തംബര്‍ 21ന് രണ്ടരലക്ഷം രൂപ കൈപ്പറ്റിയതായി ശ്വേത പരാതിയില്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചത്. അതേ സമയം സച്ചിതയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സച്ചിതറൈയെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയതായി നേതൃത്വം ഇന്നലെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു

ഹാ എന്താ അന്തസ്സ് , പാരമ്പര്യം കാത്തു സൂക്ഷിച്ച കള്ളി കമ്മി