ഹരിയാനയില്‍ ബിജെപിക്ക് മൂന്നാം ഊഴം; ജമ്മുകാശ്മീരില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹരിയാനയില്‍ ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം. രാവിലെ 11.35 നുള്ള ലീഡ് നില പുറത്ത് വരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ.പി 50 എന്ന സഖ്യയിലേക്കെത്തി. കോണ്‍ഗ്രസിന് 34 സീറ്റിലാണ് ലീഡ്. തുടര്‍ച്ചായായ മൂന്നാംതവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്.
ജമ്മുകാശ്മീരില്‍ 90 മണ്ഡലങ്ങളില്‍ 51 എണ്ണത്തില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്നുള്ള ഇന്‍ഡി സഖ്യം മുന്നിലാണ്. ബിജെപിയ്ക്ക് 25 സീറ്റുകളില്‍ ലീഡുണ്ട്. മെഹബൂബ മുഫ്തിയുടെ പിഡിപി അഞ്ചുമണ്ഡലങ്ങളിലും മറ്റുള്ളവര്‍ 10 ഇടത്തും മുന്നിലാണ്. ഹരിയാനയില്‍ ഒറ്റ ഘട്ടമായും ജമ്മുകാശ്മീരില്‍ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.
ഹരിയാനയില്‍ ബിജെപിക്ക് കേലവ ഭൂരിപക്ഷവും കഴിഞ്ഞതോടെ നിര്‍ണായക നീക്കവുമായി ദേശീയ നേതൃത്വം രംഗത്തെത്തി. ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കള്‍. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങള്‍ നിരാശയിലായിരുന്നു. ഹരിയാനയില്‍ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കള്‍ പറഞ്ഞിരുന്നതും. അതിനിടയിലാണ് വീണുകിട്ടിയ അവസരമെന്ന നിലയില്‍ ഹരിയാനയിലെ ഫലം മാറിമറിയുന്നത്. ഇതോടെ വോട്ടെണ്ണലിന് മുന്നേ തുടങ്ങിയ കോണ്‍ഗ്രസിന്റെ ആഘോഷം നിര്‍ത്തിവെച്ചു. എക്സിറ്റ്പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ രാവിലെ മുതല്‍ക്ക് തന്നെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പിലടക്കം വലിയ ആഘോഷമായിരുന്നു കോണ്‍ഗ്രസ് നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page