ഉപദേശം കുറ്റമായി; ലഹരിക്കടിമയായ മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

കോട്ടയം: കുമാരനെല്ലൂരില്‍ മകന്‍ പിതാവിനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ രാജുവിന്റെ മകന്‍ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകന്‍ ലഹരിക്ക് അടിമപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അശോകന്റെ ലഹരി ഉപയോഗം അവസാനിപ്പിക്കാന്‍ രാജു പലതവണ ഉപദേശിച്ചിരുന്നു. ഇതിന്റെ പേരില്‍ മാസങ്ങളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ തര്‍ക്കത്തിനിടയില്‍ അശോകന്‍ കത്തികൊണ്ട് രാജുവിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റിനുശേഷം രാജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page