കാസര്‍കോട്: സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം എന്ന മുദ്രാവാക്യവുമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നടത്തുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷക്കെന്ന പേരിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും സാമൂഹ്യ ക്ഷേമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ നീതിക്കു വലയുകയാണെന്ന് അവര്‍ പറഞ്ഞു. നജ്മ റഷീദ് ആധ്യക്ഷം വഹിച്ചു. റജീന, ഹസീന, മുഹമ്മദ് പാക്യാര, സഫ്‌റ ശംസു, ഖൈറുന്നിസ സുബൈര്‍, റൈഹാന അബ്ദുല്ല, ഖൈറുന്നിസ ഖാദര്‍, റുകിയ അന്‍വര്‍, ഷബാന സാബിര്‍, ബുഷ്‌റ ശരീഫ് നേതൃത്വം നല്‍കി.
