കൊച്ചി: ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ സ്വര്‍ണ വിലയും വര്‍ധിച്ചു. . ഒറ്റയടിക്ക് ബുധനാഴ്ച 400 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വില വര്‍ധിച്ചത്. പവന് 56,800 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,100 രൂപയിലുമെത്തി. മൂന്ന് ദിവസമായി തുടരുന്ന വിലയിടിവിനാണ് ബുധനാഴ്ച മാറ്റം വന്നത്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി.
56,800 രൂപയാണ് ഒരു പവന്റെ വിലയെങ്കിലും ആഭരണമായി വാങ്ങുമ്പോള്‍ ഇതിന് മുകളില്‍ ചെലവാക്കണം.10 ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക 64,400 രൂപയോളമാണ്. പണിക്കൂലിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരുന്നു. സ്വര്‍ണ്ണത്തിന്റെ വില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജിഎസ്ടി എന്നിവ ചേര്‍ത്താണ് ആ വില കണക്കാക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ലാഭമെടുപ്പ് നടക്കുകയായിരുന്നു. ഇതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇറാന്‍ ആക്രമണ വാര്‍ത്തക്ക് പിന്നാലെ സ്വര്‍ണ്ണവില രാജ്യാന്തര വിപണിയില്‍ 1% ഉയര്‍ന്ന് ഔണ്‍സിന് 2661 ഡോളറിലേക്ക് എത്തുകയായിരുന്നു. സ്വര്‍ണ്ണവിലയില്‍ നിലവില്‍ 2655 ഡോളര്‍ വരെ വില തഴ്ന്നിട്ടുണ്ട്. യുദ്ധ സാഹചര്യങ്ങളില്‍ സുരക്ഷിതമായ നിക്ഷേ ഖ്യാതി സ്വര്‍ണത്തിന് ഉണ്ട്. ഇതാണ് സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് ഉയരാന്‍ കാരണം.
