സമരപ്പന്തലില്‍ ആത്മഹത്യാശ്രമം; വിഷം അകത്തു ചെന്ന നിലയില്‍ ചെങ്കല്‍ ക്വാറി ഉടമ ഗുരുതര നിലയില്‍, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു, കടബാധ്യതയെന്ന് പരാമര്‍ശം

കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെങ്കല്‍ ക്വാറി ഉടമകള്‍ കലക്ടറേറ്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലില്‍ ക്വാറി ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നീലേശ്വരം, മടിക്കൈ, മലപ്പച്ചേരി സ്വദേശിയും ചെങ്കല്‍ക്വാറി അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഗോപാലകൃഷ്ണന്‍ (60) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ അവശനിലയില്‍ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി വൈകുവോളം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ഗോപാലകൃഷ്ണനെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മുദ്രാവാക്യം എഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് സമരപ്പന്തലില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ കരുതിയത്. ഒരു മണിയോടെ ഗോപാലകൃഷ്ണന്‍ അവശനായി. തുടര്‍ന്ന് നോക്കിയപ്പോഴാണ് വിഷം അകത്തു ചെന്നിട്ടുണ്ടെന്ന് മനസ്സിലായത്. വിഷത്തിന്റെ കവറും അരികില്‍ നിന്നു ലഭിച്ചു.
ഉടന്‍ തന്നെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിലും വിഷം അകത്തു ചെന്നിട്ടുള്ളതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് പോക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ചെങ്കല്‍ക്വാറി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തതിനാല്‍ കടബാധ്യതയിലാണെന്നു കുറിപ്പിലുള്ളതായി ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page