പഴയ കെട്ടിടം പൊളിക്കുന്നത്തിനിടെ കോൺക്രീറ്റ് ബീം തകർന്നുവീണ് കെട്ടിട ഉടമയും അയൽവാസിയും മരിച്ചു 

 

മംഗളൂരു: നഗരത്തിലെ ജയിൽ റോഡിലെ പഴയ വീട് പൊളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കെട്ടിട ഉടമ ജെയിംസ് സാമുവൽ ജട്ടന്ന, അയൽവാസിയും ബന്ധുവുമായ എഡ്വിൻ ഹെറാൾഡ് മാബെൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പഴയ വീട് പൊളിക്കുന്നതിനിടെ ഇരുവരുടെയും മേൽ കോൺക്രീറ്റ് ബീം ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇരുവരും സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഉർവ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കെട്ടിടം പൊളിക്കാൻ കരാർ ഏറ്റെടുത്ത ധനഞ്ജയ് എന്ന ആളെ അറസ്റ്റ് ചെയതു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page