മണ്ണെണ്ണ വായിലൊഴിച്ച് തീയില്‍ തുപ്പി പ്രകടനം; ഫയര്‍ ഡാന്‍സിനിടെ മണ്ണെണ്ണ അകത്തുചെന്നു, ചികില്‍സയിലായിരുന്ന അഭ്യാസി മരിച്ചു

 

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ മണ്ണെണ്ണ വായില്‍ ഒഴിച്ച് തീയിലേക്ക് തുപ്പി പ്രകടനം നടത്തുന്നതിനിടെ അകത്തുചെന്നു ചികില്‍സയിലായിരുന്ന അഭ്യാസി മരിച്ചു. മത്സ്യത്തൊഴിലാളിയും മാല്‍പെ സ്വദേശിയുമായ സതീഷ് (39) ആണ് മരിച്ചത്. സെപ്തംബര്‍ 9ന് രാത്രി ഉഡുപ്പി മല്‍പേ തോട്ടത്തിലെ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. മണ്ണെണ്ണ വായില്‍ ഒഴിച്ച് തീയില്‍ തുപ്പുന്ന പ്രകടനം നടത്തുന്നതിനിടെ സതീഷ് അബദ്ധത്തില്‍ മണ്ണെണ്ണ കഴിച്ചതാണ് പ്രശ്‌നമായത്. രാത്രി തന്നെ ഉഡുപ്പി ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നല്‍കിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. സംഭവത്തില്‍ മാല്‍പെ പൊലീസ് കേസെടുത്തു.

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page