കൊല്ലം: ഗര്‍ഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കണ്ണാപുരം, ഷഹാന്‍ മന്‍സിലില്‍ ഫാത്തിമ (22)യാണ് മരിച്ചത്. കൊല്ലം, ഇയ്യക്കോട്, ചെറുതോടിനു സമീപത്തെ ദീപു എന്ന യുവാവിന്റെ വീട്ടിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. യുവതിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ആലപ്പുഴ സ്വദേശിയുമായി ഫാത്തിമയുടെ വിവാഹം നേരത്തെ നടന്നിരുന്നു. ഈ ബന്ധത്തില്‍ മൂന്നുവയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങിയ ഫാത്തിമ ആറു മാസം മുമ്പാണ് ദീപുവിനൊപ്പം താമസം തുടങ്ങിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.