ഒറ്റ ചവിട്ടിൽ വാരിയെല്ല്‌ തകർന്നു, പിതാവിനെ കൊന്ന മകൻ അറസ്റ്റിൽ 

 

മദ്യപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു. പേരാമ്പ്ര കൂത്താളി സ്വദേശി ശ്രീധരനാണ്(69) കൊല്ലപ്പെട്ടത്. മകന്‍ ശ്രീലേഷ് ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ ശ്രീധരനെ വീട്ടില്‍ കണ്ടത്തിയത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മകനാണ് പ്രതി എന്ന് തിരിച്ചറിഞ്ഞത്. പിതാവ് മകനും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ വഴക്ക് കൂടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മകൻ മാതാവിനെ വിളിച്ച് പിതാവിന് സുഖമില്ലെന്ന് അറിയിക്കുന്നത്. മാതാവ് വിമല സഹോദരിയെയും കൂട്ടി വീട്ടിലെത്തിയപ്പോൾ കണ്ടത് കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ ശ്രീധരനെ. തലയുടെ പിറകിൽ മുറിവേറ്റ പാടും കട്ടിലിൽ രക്തവും കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര ഡിവൈഎസ്പി രതീഷിനെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയാണ് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് മരണം വാരിയെല്ല് തകർന്നാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശ്രീലേഷ് കുറ്റം സമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page