സിനിമാ-നാടക നടന്‍ വി.പി രാമചന്ദ്രന്‍ അന്തരിച്ചു

 

കണ്ണൂര്‍: പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ വി.പി രാമചന്ദ്രന്‍ (81) അന്തരിച്ചു. റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന രാമചന്ദ്രന്‍ പയ്യന്നൂര്‍ മഹാദേവ ഗ്രാമം വെസ്റ്റ് സ്വദേശിയാണ്.
ഭാര്യ: വത്സ രാമചന്ദ്രന്‍ (ഓമന ). മക്കള്‍: ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ ). മരുമക്കള്‍: മാധവന്‍ കെ (ബിസിനസ്, ദുബായ് ), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ ). സഹോദരങ്ങള്‍: പത്മഭൂഷന്‍ വി.പി ധനജ്ഞയന്‍, വി.പി മനോമോഹന്‍, വി.പി വസുമതി, പരേതരായ വേണുഗോപാലന്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജന്‍ ഷൊര്‍ണൂരില്‍ പിടിയില്‍; പിടിയിലായത് സ്വര്‍ണ്ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍, മോഷ്ടാവിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30വോളം കേസുകള്‍

You cannot copy content of this page