ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പല പുരുഷന്മാരുടെയും ഉറക്കം പോയെന്ന് നടി ഖുശ്ബു. ചെന്നൈയില്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു ഇങ്ങിനെ പറഞ്ഞത്. ഹേമ കമ്മിറ്റി മാതൃകയില്‍ തമിഴ്‌നാട്ടിലും ഒരു സമിതി ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഖുഷ്ബു അഭിമുഖത്തില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ വൈകിയത് എന്തിനാണെന്നും ഖുശ്ബു ചോദിച്ചു.
