മഞ്ചേശ്വരം പുഴയിൽ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവർ ജാഗ്രത പാലിക്കണം, പ്രളയത്തിന് സാധ്യത

കാസർകോട്: സംസ്ഥാന ജലസേചന വകുപ്പിൻറെ ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് ഉയർന്നതായി മുന്നറിയിപ്പ്. വെള്ളം പരിധി കവിഞ്ഞതിനാൽ മഞ്ചേശ്വരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പിൽ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page