കണ്ണൂര്‍:നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍. നെല്ലിപ്പാറ, പരിയാരത്തു വീട്ടില്‍ സനൂപ് (27), എരുവേശി, പൂപ്പറമ്പിലെ കീച്ചേരി ജെയിംസ് (57) എന്നിവരെയാണ് ആലക്കോട് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ. നായര്‍, എസ്.ഐ എം.പി ഷാജി എന്നിവര്‍ അറസ്റ്റു ചെയ്തത്.
കരുവഞ്ചാല്‍, ആനക്കുഴിയിലെ കുന്നത്തേട്ട് മനോജിന്റെ ബെന്‍സ് ലോറിയില്‍ നിന്നു രണ്ട് ബാറ്ററികള്‍ മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. ആഗസ്ത് 18ന് ആയിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ആക്രിക്കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതികളെ കണ്ടെത്താന്‍ സഹായിച്ചു.