ലഖ്‌നൗ: ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനത്തിനു യു.പി സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുമെന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. ദുരന്ത ബാധിതരെ സഹായിക്കാന്‍ യു.പി സര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാവുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.