വസ്ത്രാലയത്തിന്റെ മറവില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇ-സിഗരറ്റ് വില്‍പ്പന; കയ്യോടെ പിടിച്ച് പൊലീസ്, 4 സിഗരറ്റുകള്‍ കണ്ടെടുത്തു

കാസര്‍കോട്: വസ്ത്രാലയത്തിന്റെ മറവില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇ -സിഗരറ്റ് വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് ബന്തിയോട്ട് പൊലീസ് റെയ്ഡ്. ഡ്രങ്ക്‌മെന്‍സ് വെഡ്ഡിംഗ് ഹൗസില്‍ നടത്തിയ പരിശോധനയില്‍ നാല് ഇ- സിഗരറ്റുകള്‍ പിടികൂടി. സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മഞ്ചേശ്വരത്തെ അബൂബക്കര്‍ ജംഷീദ് (27), പാര്‍ട്ണര്‍ ഷിറിയയിലെ മൂസ ഖലീല്‍ (32) എന്നിവര്‍ക്കെതിരെ കേസെടുത്തതായി കുമ്പള എസ് ഐ കെ ശ്രീജേഷ് പറഞ്ഞു. ഇ -സിഗരറ്റ് വില്പ്പനയെകുറിച്ച് കൂടുതല്‍ അന്വേഷണം തുടരുന്നതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page