ആശ്വാസം! കണ്ണൂരില്‍ നിപയില്ല; പരിശോധനഫലം നെഗറ്റീവ്

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധന ഫലം. കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവായതോടെ ആശങ്കകള്‍ നീങ്ങി. മാലൂര്‍ സ്വദേശികളായ ഇവര്‍ വെള്ളിയാഴ്ച പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ നിപയോട് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലോക്കില്‍ അഞ്ചാം നിലയില്‍ പ്രത്യേകം തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവര്‍ കഴിയുന്നത്. ഇവിടെ പ്രത്യേക മെഡിക്കല്‍ സംഘമാണ് രോഗികളെ പരിചരിക്കുന്നത്.

 

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page