ടിവി റീചാര്‍ജ് ചെയ്യാന്‍ പറഞ്ഞിട്ട് കേട്ടില്ല; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലാംക്ലാസുകാരന്‍ മരിച്ചു

 

ടിവി റീചാര്‍ജ് ചെയ്തുകൊടുക്കാത്തതിന്റെ സങ്കടത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുട്ടം എവിളയില്‍ ബാബു-കല ദമ്പതികളുടെ മകന്‍ കാര്‍ത്തിക്ക് (9) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആത്മഹത്യാശ്രമം നടന്നത്. കാര്‍ത്തിക് മാതാവിനോട് ടി.വി റീചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരം മാത്രമേ റീചാര്‍ജ് ചെയ്തു തരാന്‍ സാധിക്കു എന്ന് മാതാവ് മറുപടി കൊടുത്തു. ഉടന്‍തന്നെ കാര്‍ത്തിക്ക് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടം എധീന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കരിയിലകുളങ്ങര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരന്‍: കൗഷിക്

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടമായി; കണ്ടെത്താന്‍ സഹായിച്ച കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദിയറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Scroll to top

You cannot copy content of this page