തളിപ്പറമ്പയിലെ സിനിമാ നിര്‍മ്മാതാവിന്റെ 3.78 കോടി രൂപ തട്ടിയെടുത്തു; ദമ്പതികളെ തെരയുന്നു

കണ്ണൂര്‍:തളിപ്പറമ്പ് സ്വദേശിയായ സിനിമാ നിര്‍മ്മാതാവിന്റെ 3.78 കോടി രൂപ തട്ടിയെടുത്തതായി പരാതി. ‘വെള്ളം’, ‘നദികളില്‍ സുന്ദരി യമുന’ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ തളിപ്പറമ്പ്, തൃച്ചംബരത്തെ മുരളി കുന്നുംപുറത്തിന്റെ പരാതി പ്രകാരം കണ്ണൂര്‍, തളാപ്പ് അമ്പലത്തിനു സമീപത്തെ അഖിലേഷ്, ഭാര്യ രചന എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. വിദേശത്ത് തുടങ്ങുന്ന ടൈല്‍സ് കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചാണ് 3.78 കോടി രൂപ കൈക്കലാക്കിയതെന്നു പരാതിയില്‍ പറഞ്ഞു. വാട്ടര്‍മാന്‍ ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് മുരളി. ഈ സ്ഥാപവുമായി ബന്ധപ്പെട്ട് വിദേശത്ത് വാട്ടര്‍മാന്‍ ടൈല്‍സ് ട്രേഡിംഗ് ജി.സി.സി എന്ന പേരില്‍ ബിസിനസ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞാണ് അഖിലേഷും രചനയും മുരളിയെ ബന്ധപ്പെട്ടത്. പിന്നീട് വിശ്വാസ വഞ്ചന നടത്തുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page