കാസര്‍കോട്: ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട് അരയിയിലെ എട്ടുവയസുകാരന്‍ മരിച്ചു. മുഹമ്മദ് നിസാറിന്റെയും ജസീനയുടെയും മകന്‍ മുഹമ്മദ് ഷാസില്‍ സയാന്‍(എട്ട്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. പനിയെ തുടര്‍ന്ന് നാലുദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ അരയി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കം നടന്നു. ബോവിക്കാനം എ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദു:ഖ സൂചകമായി വ്യാഴാഴ്ച സ്‌കൂളിന് അവധി നല്‍കി. മുഹമ്മദ് ഷാമിക് സഹോദരനാണ്.







