പാലക്കാട്: കാറില്‍ കടത്തുകയായിരുന്ന 2.97 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം, അങ്ങാടിപ്പുറം, പൂക്കോട്ടില്‍ സ്വദേശി യു. ജംഷാദ്(46), അങ്ങാടിപ്പുറം, ചോലയില്‍ വീട്ടില്‍ കെ. അബ്ദുല്ല (42) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് ചിറ്റൂരില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. മുന്‍വശത്തെ സീറ്റുകള്‍ക്കടിയില്‍ നിര്‍മ്മിച്ച രഹസ്യ അറയിലാണ് കുഴല്‍പ്പണം ഒളിപ്പിച്ചുവച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.