പാരിസിൽ ഇന്ത്യക്ക് ആറാം മെഡൽ, ഗുസ്തിയിൽ അമൻ ഷെഹ്റാവത്തിന് വെങ്കലം

 

 

പാരിസ്: പാരിസിൽ ഇന്ത്യക്ക് ആറാം മെഡൽ. പുരുഷ ഗുസ്തി 57 കിലോഗ്രാം വിഭാഗത്തിൽ അമൻ ഷെഹ്റാവത്ത് വെങ്കലം നേടി. വെങ്കല പോരാട്ടത്തിൽ ടോയ് ക്രൂസിനെയാണ് അമൻ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ 6-3 ന് ലീഡ് ചെയ്ത അമൻ 13-5 ൽ കളിയവസാനിപ്പിച്ചു. സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായി ജപ്പാൻ താര ഹിഗുച്ചിയോട് പരാജയപ്പെട്ടതോടെയാണ് അമൻ വെങ്കല മത്സരത്തിലേക്കെത്തിയത്.നേ രത്തെ ക്വാർട്ടറിൽ അർമേനിയൻ താരം അബെർകോവിനെ 11-0 പോയിന്റിനാണ് അമൻ സെമിയിലേക്ക് മാർച്ച് ചെയ്തിരുന്നു. ഇതിന് മുമ്പ് നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ വ്ലാദിമിർ എഗോറോവിനെ 10 -0 നും തോൽപ്പിച്ച ഇരുപത് വയസ്സുകാരൻ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് നൽകുന്നത്. നിലവില്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവും ഇന്ത്യയുടെ മെഡല്‍ നേട്ടം. ഹരിയാന സ്വദേശിയായ അമന്‍ 2023 ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം നടന്ന സീനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്. പാരിസില്‍ ഇന്ത്യന്‍ ഗുസ്തി സംഘത്തിലെ ഏക പുരുഷ താരം കൂടിയാണ്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്‌സ് മെഡല്‍ ജേതാവാണ് അമന്‍. ജൂലൈ 16 നാണ് അമന് 21 വയസ് പൂര്‍ത്തിയായത്. പി.വി. സിന്ധുവിനെ മറികടന്നാണ് അമന്‍ ഈ നേട്ടം കൈവരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page