‘സൂര്യ 44’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരിക്ക്; ചിത്രീകരണം നിര്‍ത്തിവച്ചു

 

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 ന്റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരിക്ക്. സംഭവത്തെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിക്കുന്നത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. സൂര്യയുടെ പരുക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് എക്‌സ് പോസ്റ്റില്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകരും പരിഭ്രാന്തിയിലായി.
നിര്‍മ്മാതാവ് രാജശേഖര്‍ പാണ്ഡ്യന്‍ എക്‌സില്‍ എഴുതിയത് ഇങ്ങനെയാണ് -‘പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണാ നിങ്ങളുടെ എല്ലാ സ്‌നേഹത്തോടും പ്രാര്‍ത്ഥനകളോടും കൂടി സുഖമായിരിക്കുന്നു’- . ‘സൂര്യ 44’ ന്റെ രണ്ടാം ഷെഡ്യൂള്‍ ഈ മാസം ആദ്യമാണ് ഊട്ടിയില്‍ ആരംഭിച്ചത്. നേരത്തെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അന്‍ഡമാനില്‍ നടന്നിരുന്നു. സൂര്യയുടെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സൂര്യയുടെ സ്വന്തം ബാനര്‍ 2 ഡി എന്റര്‍ടെയ്‌മെന്റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം പൂര്‍ത്തിയാക്കിയാണ് സൂര്യ ഈ ചിത്രത്തില്‍ എത്തിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന കങ്കുവ വരുന്ന ഒക്ടോബറിലാണ് റിലീസാകുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page