കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് പ്രൊഫസറും യുവതിയും ചേര്‍ന്ന് കാസര്‍കോട്ടെ ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥന്റെ 12,75,000 രൂപ തട്ടിയെടുത്തു. തൃക്കരിപ്പൂര്‍, ഉദിനൂര്‍, സൗഭാഗ്യ ഹൗസിലെ എ.വി വേണുഗോപാലിന്റെ പരാതി പ്രകാരം പ്രൊഫസര്‍ സഞ്ജയ്, റിയ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
2024 ഏപ്രില്‍ പതിനഞ്ചിനും മെയ് ഒന്‍പതിനും ഇടയിലാണ് വേണുഗോപാല്‍ തട്ടിപ്പുകാര്‍ നല്കിയ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി പണം നല്‍കിയത്. മുതലോ ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
