കാസര്‍കോട്: ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയ യുവാവ് മരിച്ചു. പയ്യന്നൂര്‍, പുഞ്ചക്കാട് സ്വദേശിയും തൃക്കരിപ്പൂര്‍, നടക്കാവ്, കൊവ്വല്‍ മുണ്ട്യയ്ക്കു സമീപത്തു താമസക്കാരനുമായ എ. സുജിത്ത് (42)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തു വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഭാര്യ: സി. സുജാത (നാവിക അക്കാദമി ജീവനക്കാരി). മക്കള്‍: അമര്‍ജിത്ത്, അഭിജിത്ത്.
