അര്‍ജ്ജുനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; പുഴയില്‍ അടിയൊഴുക്കു രൂക്ഷം

ബംഗളൂരു: 11 ദിവസം മുമ്പു കര്‍ണ്ണാക ഷിരൂരില്‍ കാണാതായ കോഴിക്കോടു സ്വദേശി അര്‍ജുനു വേണ്ടിയുള്ള സംയുക്ത തിരച്ചില്‍ ആര്‍മി-നേവി വിഭാഗങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഷിരൂര്‍ ഗംഗാവാലി പുഴയില്‍ അടിയൊഴുക്കു രൂക്ഷമായതിനാല്‍ തിരച്ചില്‍ നീണ്ടു പോയേക്കുമെന്ന് ആശങ്കയുണ്ട്. പുഴയില്‍ ആറു നോട്ട്‌സ് ഒഴുക്കു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു മൂന്നു നോട്ട്‌സിനു താഴെ എത്തിയാലേ മുങ്ങല്‍ വിദഗ്ധരായ സേനാംഗങ്ങള്‍ക്കു പുഴയുടെ അടിഭാഗത്ത് എത്താനാവു. അതേ സമയം മണ്ണെടുപ്പും വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയും തുടരുന്നുണ്ട്. പുഴക്കടിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള അവശിഷ്ടങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ക്കു തിരിച്ചെത്താന്‍ തടസ്സമുണ്ടാകുമോ എന്നു സോണാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. പുഴയിലേക്കു കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കുന്നതിനുള്ള റാമ്പ് നിര്‍മ്മാണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page