നെല്ലിക്കുന്നില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ മതിലിടിഞ്ഞ് വീണു തകര്‍ന്നു; ആളപായമില്ല

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദിന്‍ ജുമാമസ്ജിദ് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞ് വീണ് കാര്‍ തകര്‍ന്നു. ആളപായമില്ല. നെല്ലിക്കുന്നിലെ സമീറിന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ഈ സമയം നിരവധി വിശ്വാസികള്‍ പള്ളിയില്‍ ജുമുഅ നിസ്‌ക്കാരത്തിന് പോവുകയായിരുന്നു. ആളപായമില്ല. സമീപത്തെ പരേതനായ മമ്മുഞ്ഞി ഹസൈനാറിന്റെ ഉടമസ്ഥതയിലുള്ള മതിലാണ് ശക്തമായ മഴയില്‍ ഇടിഞ്ഞത്. വീടിനും വിള്ളലുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സമീര്‍ പറഞ്ഞു.

കത്തിക്കരിഞ്ഞ കാറില്‍ ദമ്പതികള്‍ വെന്തുമരിച്ച നിലയില്‍

തിരുവല്ല: കത്തിക്കരിഞ്ഞ കാറിനകത്തു ദമ്പതികളെ വെന്തു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല, വേങ്ങലില്‍ റോഡരുകിലാണ് കാര്‍ കാണപ്പെട്ടത്. രാജുതോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണ് മരിച്ചത്. തിരുവല്ല, തുകലശ്ശേരി സ്വദേശികളാണ് ഇരുവരും. അപകടമാണോ, ആത്മഹത്യയാണോ എന്നു വ്യക്തമല്ല. തോടും പാടവും ഉള്ള സ്ഥലത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരാണ് സംഭവം ആദ്യം കണ്ടത്. ഫയര്‍ഫോഴ്സെത്തി തീയണക്കുമ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ദമ്പതികളുടെ ഏകമകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അര്‍ജ്ജുനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; പുഴയില്‍ അടിയൊഴുക്കു രൂക്ഷം

ബംഗളൂരു: 11 ദിവസം മുമ്പു കര്‍ണ്ണാക ഷിരൂരില്‍ കാണാതായ കോഴിക്കോടു സ്വദേശി അര്‍ജുനു വേണ്ടിയുള്ള സംയുക്ത തിരച്ചില്‍ ആര്‍മി-നേവി വിഭാഗങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഷിരൂര്‍ ഗംഗാവാലി പുഴയില്‍ അടിയൊഴുക്കു രൂക്ഷമായതിനാല്‍ തിരച്ചില്‍ നീണ്ടു പോയേക്കുമെന്ന് ആശങ്കയുണ്ട്. പുഴയില്‍ ആറു നോട്ട്‌സ് ഒഴുക്കു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു മൂന്നു നോട്ട്‌സിനു താഴെ എത്തിയാലേ മുങ്ങല്‍ വിദഗ്ധരായ സേനാംഗങ്ങള്‍ക്കു പുഴയുടെ അടിഭാഗത്ത് എത്താനാവു. അതേ സമയം മണ്ണെടുപ്പും വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയും തുടരുന്നുണ്ട്. പുഴക്കടിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള അവശിഷ്ടങ്ങള്‍ മുങ്ങല്‍ …

ദേലംപാടി, മയ്യളയില്‍ ഒറ്റയാനിറങ്ങി; വ്യാപകമായ കൃഷി നാശം, നാട്ടുകാര്‍ ഭീതിയില്‍

കാസര്‍കോട്: ദേലംപാടി, മയ്യളയില്‍ ഒറ്റയാന്‍ ഇറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ എത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴ, കവുങ്ങ്, ശീമച്ചക്ക മരം എന്നിവയാണ് നശിപ്പിച്ചത്. ശീമച്ചക്ക മരം തകര്‍ത്ത് അതിന്റെ പുറം തൊലി അടക്കം ഭക്ഷിച്ചാണ് ആന മടങ്ങിയത്. മയ്യള പ്രദേശത്ത് ആദ്യമായാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. മതിയായ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ഇനിയും എത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അതേ സമയം മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസവും കാട്ടാനകള്‍ …

പ്രേമം അതിരു കടന്നപ്പോള്‍ എന്തൊക്കെ സഹിച്ചു; എന്നിട്ടും കുടുങ്ങി

അതിരുവിട്ട പ്രണയത്തിന് യുവതി ഒരുപാടു ത്യാഗം ചെയ്തു. ഒടുവില്‍ പൊലീസ് പിടിയില്‍ കുടുങ്ങുകയും ചെയ്തു. യു പി സ്വദേശിനിയും താനയില്‍ താമസക്കാരിയും വിവാഹിതയും രണ്ടു പെണ്‍മക്കളുടെ മാതാവുമായ സനംഖാന്‍ എന്ന 23 കാരിക്കാണ് പ്രണയ സാഫല്യത്തിനു വേണ്ടി ജീവിതം പാഴാക്കേണ്ടിവന്നത്. സാമൂഹ്യ മാധ്യമത്തിന്റെ ആരാധികയായ സനംഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാകിസ്ഥാന്‍കാരനായ യുവാവുമായി പരിചയപ്പെട്ടത്. അതു പിന്നീടു സൗഹൃദത്തിലൂടെ പ്രണയമായി വളര്‍ന്നു. പ്രണയം സഫലമാവുന്നതിനു യുവതി ആദ്യം ത്യജിച്ചത് ഭര്‍ത്താവിനെയായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു മക്കളെയും കൂട്ടി യുവതി പാക്കിസ്ഥാനിലേക്കു …

ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളുടെ റദ്ദാക്കലും വൈകലും അമിത നിരക്കും: ലോക്‌സഭയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിഷയമവതരിപ്പിച്ചു

ന്യൂഡെല്‍ഹി: പ്രവാസികളുടെ യാത്രാ പ്രയാസങ്ങള്‍ക്ക് അറുതിവരുത്താനുള്ള സംവിധാനങ്ങള്‍ ഉടന്‍ ഉറപ്പാക്കണമെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ലോക്‌സഭയില്‍ പറഞ്ഞു. എയര്‍ഇന്ത്യ എക്സ്പ്രസ് ബുക്ക് ചെയ്ത മലയാളി യാത്രക്കാര്‍ നരകയാതന അനുഭവിക്കുന്നു. വളരെ നാളുകള്‍ക്ക് മുമ്പ് ബുക്ക് ചെയ്ത് ടിക്കറ്റുമായി എയര്‍പോര്‍ട്ടിലെത്തുമ്പോഴാണ് ഫ്ലൈറ്റ് റദ്ദാക്കിയ വിവരം അറിയുക. വീണ്ടും ടിക്കറ്റ് എടുക്കുന്നത് മൂന്നു ഇരട്ടി വരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. പ്രവാസികളുടെ കുറഞ്ഞ അവധി കാലയളവില്‍ അവര്‍ മനസ്സില്‍ കാത്തുവെച്ച കുഞ്ഞു കുഞ്ഞു പരിപാടികള്‍ തകരുന്നു. ഇങ്ങനെ വിസയും, ജോലിയും …

കണ്‍മഷി കുപ്പി തൊണ്ടയില്‍ കുടുങ്ങി; ഒരു വയസ്സുകാരിക്ക് ദുഃഖകരമായ വേര്‍പാട്

പാലക്കാട്: മുതലമടയില്‍ കണ്‍മഷി കുപ്പി തൊണ്ടയില്‍ കുടുങ്ങിയ ഒരു വയസ്സുകാരി ദാരുണമായി മരിച്ചു. മുതലമട പാപ്പാന്‍ ചള്ളിയില്‍ അജീഷിന്റെ മകള്‍ ത്രിഷികയാണ് വ്യാഴാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച കണ്‍മഷിക്കുപ്പി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ ഉടന്‍ പാലക്കാടു ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രി അധികൃതര്‍ മഷികുപ്പി പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ ഹൃദയമിടിപ്പു കുറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സക്കിടയിലാണ് അന്ത്യം. ഏതാനും ദിവസം മുമ്പായിരുന്നു ത്രിഷികയുടെ ഒന്നാം പിറന്നാള്‍. ദീപികയാണ് …

തിരണ്ടു കല്യാണം

വടക്കന്‍ കേരളത്തില്‍ നായര്‍, കണിയാന്‍, തീയര്‍, നമ്പൂതിരി തുടങ്ങിയ സമുദായങ്ങള്‍ക്കിടയിലാണ് ഈ ചടങ്ങുള്ളത്. പെണ്‍കുട്ടികള്‍ ഋതുമതി ആവുമ്പോള്‍ ആഘോഷപൂര്‍വ്വം നടത്തുന്ന ചടങ്ങാണിത്. ബന്ധുജനങ്ങളെ ക്ഷണിച്ച് സദ്യ ഒരുക്കും. പെണ്‍കുട്ടിയുടെ ദേഹം മുഴുവന്‍ മഞ്ഞള്‍ തേച്ചുപിടിപ്പിക്കും. ദിവസങ്ങളോളം പെണ്‍കുട്ടി വീടിന് പുറത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ മറയില്‍ കഴിയണം. തുടര്‍ന്ന് അവള്‍ ഉപയോഗിച്ച വസ്ത്രവും പാത്രങ്ങളും കഴുകി, മഞ്ഞള്‍ ദേഹം മുഴുക്കെ പുരട്ടി കുളിപ്പിക്കും. തുടര്‍ന്ന് പാട്ടും മേളവുമൊക്കെയായി വീടിനകത്തേക്ക് പ്രവേശിപ്പിക്കും. പെണ്‍കുട്ടി വിവാഹിതയാവാനുള്ള പ്രായ പൂര്‍ത്തിയായി എന്നറിയിക്കുവാനുള്ള ചടങ്ങായിട്ടാണ് …

ആയിഷത്ത് റിയാന എന്തിന് ആത്മഹത്യ ചെയ്തു?; പൊലീസ് അന്വേഷണം തുടങ്ങി, പിതൃ സഹോദരന് ഫോണില്‍ ഭീഷണിയെന്ന് പരാതി

കാസര്‍കോട്: കുമ്പള, ബന്തിയോട്, അടുക്ക ഒളയം റോഡിലെ പരേതനായ മൂസയുടെ മകള്‍ ആയിഷത്ത് റിയാന(24)യുടെ മരണം സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം മുമ്പാണ് ആയിഷത്ത് റിയാനയെ വീട്ടിലെ ശുചിമുറിയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷാള്‍ പൊട്ടി താഴെ വീണ് തല ചുമരില്‍ ഇടിച്ചാണ് ആയിഷത്ത് റിയാനയ്ക്ക് ഗുരുതരമായി പരിക്കേറ്റതെന്നു ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആയിഷത്ത് റിയാന വ്യാഴാഴ്ച പുലര്‍ച്ചെയാണ് …

സിപിഎം നേതാക്കള്‍ക്കു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ ജാമ്യത്തിലിറങ്ങിയത് രണ്ടു ദിവസം മുമ്പ്; മാന്തി രതീഷിനെ കാപ്പ കേസ് ചുമത്തി വീണ്ടും ജയിലില്‍ അടച്ചു

കാസര്‍കോട്: സിപിഎം പ്രാദേശിക നേതാക്കള്‍ക്കു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ രണ്ടു ദിവസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കാപ്പ കേസില്‍ അറസ്റ്റില്‍. മുന്‍ സിപിഎം പ്രവര്‍ത്തകനും അമ്പലത്തറ, മുട്ടിച്ചരല്‍, കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷി(42)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ കലക്ടര്‍ ഉത്തരവ് പ്രകാരം അമ്പലത്തറ പൊലീസ് ഇന്‍സ്പെക്ടര്‍ ടി. ദാമോദരനാണ് രതീഷിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. 2024 മെയ് 20നാണ് സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ സ്ഫോടകവസ്തുവെറിഞ്ഞ സംഭവം …