ഷിരൂരില്‍ അര്‍ജുന്റെ ലോറി കിടക്കുന്ന നദിക്കടിയിലെ സ്ഥലം കണ്ടെത്തിയത് കാസര്‍കോട് സ്വദേശി

 

കര്‍ണ്ണാടകയിലെ അങ്കോളയില്‍ അപകടത്തില്‍പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കിടക്കുന്ന നദിക്കടിയിലെ നിര്‍ണായക സ്ഥലം കണ്ടെത്തിയത് കാസര്‍കോട് കയ്യൂര്‍ സ്വദേശി. കയ്യൂര്‍ മുഴക്കോത്ത് സ്വദേശിയും സൂറത്ത്കല്‍ എന്‍ഐടികെയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ശ്രീവത്സ കൊളത്തായരാണ് കുന്നിടിഞ്ഞ് മണ്ണ് കല്ലും പതിക്കുന്നതിന്റെ വ്യാപ്തിയും കനവും കണക്കാക്കി ശാസ്ത്രീയമായ സൂത്രവാക്യം ഉപയോഗിച്ചുള്ള ‘അലെര്‍ട്ടിക്ക് മോഡല്‍’ ഉണ്ടാക്കി കൃത്യമായ പ്രവചനം നടത്തിയത്.
നാഷണല്‍ ദുരന്ത നിവാരണ സേന അതോററ്റിയുടെ ക്ഷണപ്രകാരമാണ് ഇദ്ദേഹം ഷിരൂരിലെത്തിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം പെരിയയില്‍ ദേശീപാത നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നപ്പോള്‍ അത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച സംഘത്തിലും ശ്രീവത്സ കൊളത്തായര്‍ ഉണ്ടായിരുന്നു.
അഞ്ച് പുസ്തകങ്ങള്‍ ഡോ ശ്രീവല്‍സ രചിച്ചിട്ടുണ്ട്. 80 ലധികം ഗവേഷണ ലേഖനങ്ങള്‍ വിവിധ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. നിലവില്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍വോയര്‍ റിസര്‍ച്ചിന്റെ (IACRR) സെക്രട്ടറി ഇന്ത്യന്‍ ചാപ്റ്ററും, ഇന്ത്യന്‍ സൊസൈറ്റി ഓഫ് എര്‍ത്ത്ക്വേക്ക് ടെക്നോളജിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുഴക്കോം അരയാലിന്‍ കീഴിലെ ബാലകൃഷ്ണ കൊളത്തായരുടെയും ശാരദ അന്തര്‍ജനത്തിന്റെയും മകനാണ്.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page