മദ്രസ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; ചെര്‍ക്കള, വി കെ പാറ സ്വദേശി അറസ്റ്റില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്

 

കാസര്‍കോട്: മദ്രസ കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെര്‍ക്കള വികെ പാറയിലെ അജിത്ത് കുമാറി (35)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ജുലായ് 15ന് രാവിലെ മുളിയാര്‍ പഞ്ചായത്തിലെ ഒരിടത്താണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു 14 വയസുള്ള പെണ്‍കുട്ടി. ഈ സമയത്ത് കറുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ അടുത്തെത്തി നിര്‍ത്തി ഒരു കാര്യം അറിയാമോയെന്ന് ചോദിച്ചു. ഇല്ലെന്നു പെണ്‍കുട്ടി മറുപടി നല്‍കി. ഇതോടെ സ്‌കൂട്ടറില്‍ എത്തിയ യുവാവ് ഉടുതുണി പൊക്കി നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അജിത്ത് കുമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page