ബസില്‍ യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം; കുണിയ സ്വദേശി പിടിയില്‍

 

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിക്കും മകള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. പെരിയ, കുണിയ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് നിന്നു പാലക്കുന്നിലേക്കുള്ള യാത്രയ്ക്കിടയില്‍ ആണ് മലയോരത്തെ യുവതിക്കും ആറു വയസ്സുള്ള മകള്‍ക്കും നേരെ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം വിവരം കണ്ടക്ടറെ അറിയിച്ചു. ഇതോടെ അപകടം മണത്ത മുഹമ്മദ് കുഞ്ഞി ബസില്‍ നിന്നു ഇറങ്ങിയോടുകയായിരുന്നുവെന്നു യുവതി ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതിയുടെ ഫോണില്‍ ചിത്രീകരിച്ച വീഡിയോയുടെ സഹായത്തോടെയാണ് യുവാവിനെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page