റഗുലേറ്റര്‍ ഷട്ടര്‍ തുറന്നു; ചിറ്റൂര്‍ പുഴയിലെ പാറക്കെട്ടില്‍ നാലുപേര്‍ കുടുങ്ങി; പ്രായമായ സ്ത്രീയടക്കമുള്ളവരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

 

പാലക്കാട്: ചിറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി കുടുങ്ങിയ നാലു പേരെ അതിസാഹസികമായി
രക്ഷപ്പെടുത്തി. ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ നാലുപേരാണ് പുഴയില്‍ കുടുങ്ങിയത്. പ്രായമായ ഒരു സ്ത്രീയും ഒരു പുരുഷനും രണ്ടു യുവാക്കളുമാണ് കുടുങ്ങിയത്. പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. ആദ്യം പുഴയില്‍ കുടുങ്ങിയ പ്രായമായ സ്ത്രീയെ ആണ് കരയിലെത്തിച്ചത്. പിന്നീട് ഒരോരുത്തരെയായി കരയിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
പുഴയില്‍ കുളിക്കാനും അലക്കാനുമായിട്ടാണ് ഇവര്‍ എത്തിയത്. ഇറങ്ങുമ്പോള്‍ വെള്ളം അധികം ഉണ്ടായിരുന്നില്ല. പെട്ടെന്ന് മഴ വരികയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെ ഇവര്‍ പുഴയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പിന്നീട് മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നതോടെ ചിറ്റൂര്‍ പുഴയില്‍ വെള്ളം കൂടിക്കൂടിവന്നു. അതിശക്തമായ നീരൊഴുക്കാണ് പുഴയിലുണ്ടായത്. അങ്ങനെയാണ് പുഴയിലെ ഉയര്‍ന്ന പാറക്കെട്ടില്‍പിടിച്ച് ഇവര്‍ നിന്നത്. വിവരമറിഞ്ഞ് മന്ത്രി കൃഷണന്‍കുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. രണ്ടുമണിക്കൂറിന് ശേഷം എല്ലാവരെയും രക്ഷപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page