കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. മാണിക്കോത്ത് സ്വദേശി പടിഞ്ഞാറ് വളപ്പില്‍ ഹാഷിം തസ്ലീമ ദമ്പതികളുടെ മകന്‍ ഹാദിയാണ്(3) മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹാഷിമിന്റെ സഹോദരന്‍ ഷാഫിയുടെ വീട്ടില്‍ വച്ചാണ് അപകടം. വീട്ടുകാരറിയാതെ കുട്ടി ടെറസില്‍ കയറുകയായിരുന്നു. നടന്നുപോകവേ അബദ്ധത്തില്‍ സ്വിമ്മിങ് പൂളില്‍ വീഴുകയായിരുന്നു. കുട്ടിയ കാണാത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് അവധിക്ക് നാട്ടിലേക്ക് വരാന്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അന്‍ഷിക്, ഹഹീഫ എന്നിവരാണ് ഹാദിയുടെ സഹോദരങ്ങള്‍.