കാസര്‍കോട്: ബന്തടുക്കയില്‍ കെട്ടിടത്തിനു മുകളില്‍ കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുകയായിരുന്ന ആറു പേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്നു 5980 രൂപ പിടികൂടി. ബന്തടുക്ക, മാണിമൂല കോയിത്തോട് ഹൗസിലെ എന്‍.ടി ഉണ്ണികൃഷ്ണന്‍ (37), മാണിമൂലയിലെ ഡി പവിന്‍(24), കക്കച്ചാലിലെ സി മണികണ്ഠന്‍(32), എം.എസ് മണികണ്ഠന്‍ (42), ഏണിയാടിയിലെ എ.എം നിസാര്‍ (34), കരിവേടകം, കൊളംഹൗസിലെ ആര്‍ അനില്‍ (35) എന്നിവരെയാണ് ബേഡകം ഇന്‍സ്‌പെക്ടര്‍ സുനുമോനും സംഘവും പിടികൂടിയത്.
