ബദിയഡുക്ക: ബദിയഡുക്ക ബസ്്‌സ്റ്റാന്റിനു മുന്‍വശം അപകടമേഖലയായി മാറുകയാണെന്നു പ്രൈഡ് ബസ് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ഹാരിസ് ബദിയഡുക്ക മുന്നറിയിച്ചു. കുമ്പള-മുള്ളേരിയ റോഡിന്റെ ഭാഗമായി ബസ്്‌സ്റ്റാന്റിനു മുന്നിലെ ഡിവൈഡര്‍ അടച്ചതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് പരാതിയില്‍ അദ്ദേഹം പറഞ്ഞു. ഡിവൈഡര്‍ അടച്ചതുകൊണ്ട് ബസ്സുകള്‍ക്ക് ബസ്്സ്റ്റാന്റില്‍ കയറണമെങ്കില്‍ പൊലീസ് സ്റ്റേഷനടുത്തുവരെ പോയി യുടേണ്‍ എടുക്കേണ്ട സ്ഥിതിയായിരിക്കുകയാണ്. യുടേണ്‍ എടുക്കുന്നതിനു രണ്ട് പ്രാവശ്യം റിവേഴ്‌സ് എടുക്കേണ്ടിവരുന്നു. ഇതുമൂലം കുമ്പള ഭാഗത്തേക്കു പോകുന്ന കാറുകളും ബൈക്കുകളും തിരിച്ചു കൊണ്ടിരിക്കുന്ന ബസ്സുകളില്‍ ഇടിക്കുന്നതു പതിവായിരിക്കുകയാണ്. ബസ്്സ്റ്റാന്റിനു മുന്നിലുള്ള ഡിവൈഡര്‍ തുറന്നു കൊടുത്തു പഴയതു പോലെ ബസ്സുകള്‍ക്കു സ്റ്റാന്റില്‍ കയറാനുള്ള സൗകര്യമുണ്ടാക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാവുന്നതേയുള്ളുവെന്നു ഇന്‍സ്‌പെക്ടര്‍ സുധീര്‍.കെ, ആര്‍.ഡി.എസ് കമ്പനി എന്നിവരെ ഹാരിസ് അറിയിച്ചു.
ഇതിനുള്ള നടപടിയുണ്ടാകാത്ത പക്ഷം റോഡ് ഉപരോധമുള്‍പ്പെടെ ശക്തമായ സമരമാരംഭിക്കുമെന്ന് അധികൃതരെ അദ്ദേഹം മുന്നറിയിച്ചു.
