ന്യൂഡല്‍ഹി: ഡെല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രിം കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ മറ്റൊരു കേസില്‍ സി.ബി.ഐ അന്വേഷണം തുടരുന്നതിനാല്‍ കെജ്‌രിവാള്‍ ജയിലില്‍ തുടരും. മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്.
ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, ദീപാങ്കര്‍ദത്ത എന്നിവരാണ് വിധി പ്രസ്താവിച്ചത്. 90 ദിവസത്തിലേറെയായി കെജ്‌രിവാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ടു കോടതി അഭിപ്രായപ്പെട്ടു.
