ജയ്പൂര്‍: ജയ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടയില്‍ എ.എസ്.ഐ.യുടെ മുഖത്തടിച്ച ജീവനക്കാരി അറസ്റ്റില്‍. സ്‌പൈസ് ജെറ്റിലെ ഫുഡ്‌സൂപ്പര്‍വൈസറായ യുവതിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അനുമതി ഇല്ലാതെ ‘വെഹിക്കിള്‍ ഗേറ്റ്’ വഴി കടക്കാന്‍ ശ്രമിച്ചപ്പോള്‍ എ.എസ്.ഐ തടയുകയും ഇതില്‍ പ്രകോപിതയായി മുഖത്തടിക്കുകയുമായിരുന്നുവെന്നു എ.എസ്.ഐ പറഞ്ഞു. ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിട്ടും യുവതിയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും ഡ്യൂട്ടി സമയത്തിനു ശേഷം താമസസ്ഥലത്തെത്തി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥനെ നിയമപരമായി നേരിടുമെന്നു കൂട്ടിച്ചേര്‍ത്തു.
