മലപ്പുറം: തിരൂരില്‍ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 45 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. താനാളൂര്‍, പട്ടരുപറമ്പ്, മമ്മിക്കാനത്ത് മുഹമ്മദ് ഹനീഫ (57)യെയാണ് ശിക്ഷിച്ചത്. താനൂര്‍ പൊലീസ് 2023 മെയ് 25ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍.
കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പ്രകാരമാണ് തിരൂര്‍ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ വിചാരണ നടത്തി ശിക്ഷിച്ചത്.
