കണ്ണൂര്‍: ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍, ഇരിക്കൂര്‍, പട്ടുവം, ദാറുല്‍, ഫലാഹിലെ ഇസ്മായില്‍ എന്ന അജു (33)വിനെയാണ് ഇരിക്കൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടനും സംഘവും അറസ്റ്റു ചെയ്തത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുള്ള ഇസ്മയിലിനെതിരെ കലക്ടര്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്.
