കാസര്‍കോട്: ബാഡൂരില്‍ ഇന്ന് രാവിലെ സ്‌കൂള്‍ ബസ് മറിഞ്ഞു.
കുനില്‍ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ബസില്‍ രണ്ട് കുട്ടികളും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബാഡൂര്‍ പദവിനടുത്താണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. അപകടവിവരമറിഞ്ഞു നാട്ടുകാര്‍ സ്ഥലത്തേക്ക് പാഞ്ഞെത്തിയിരുന്നു.
രാവിലെ സ്‌കൂളിലേക്ക് കുട്ടികളെ കയറ്റിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ബസ്.
