കാസര്‍കോട്: തിങ്കളാഴ്ച നറുക്കെടുപ്പ് നടന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വിന്‍വിന്‍ ഒന്നാംസമ്മാനം കാസര്‍കോട് ന്യൂലക്കി സെന്റര്‍ വില്‍പന നടത്തിയ ഡബ്ല്യൂ.ഇ 554372 നമ്പര്‍ ടിക്കറ്റിന്. ന്യൂലക്കി സെന്ററിന്റെ സബ് ഏജന്റ് ജയരാജ് വിറ്റ ടിക്കറ്റിനാണ് 75 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ചത്. കളനാട് സ്വദേശി രാജീവനാണ് സമ്മാനം ലഭിച്ചത്. ന്യൂലക്കി സെന്ററില്‍ വില്‍പന നടത്തിയ ഭാഗ്യക്കുറി ടിക്കറ്റുകളില്‍ നിരവധി കോടീശ്വരന്മാരെയും ലക്ഷാധിപതികളെയും സംഭാവന ചെയ്തിട്ടുണ്ടെന്ന് ന്യൂലക്കി സെന്റര്‍ ഉടമ ഗണേഷ് പറക്കട്ട പറഞ്ഞു.
