യൂട്യൂബര്‍ക്ക് വിമാനത്താവളത്തില്‍ ഗിഫ്റ്റ് കട; കടയ്ക്ക് പിറകില്‍ നടക്കുന്നത് സ്വര്‍ണ കടത്ത്; അടുത്തിടെ കടത്തിയത് 267 കിലോ സ്വര്‍ണം

ചെന്നൈ: വിമാനത്താവളത്തിലെ ഗിഫ്റ്റ് കടയുടെ മറവില്‍ സ്വര്‍ണ കടത്ത് നടത്തുന്ന യൂട്യൂബര്‍ പിടിയിലായി.
രണ്ടുമാസത്തിനിടെ കടത്തിയത് 267 കിലോയോളം സ്വര്‍ണമെന്ന് കസ്റ്റംസ്. കഴിഞ്ഞ ദിവസം ഒരു കിലോയോളം സ്വര്‍ണവുമായി കടയിലെ ജീവനക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍തോതില്‍ സ്വര്‍ണംകടത്തല്‍ നടത്തിയതായി തെളിഞ്ഞത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒരുകിലോ സ്വര്‍ണവുമായി കഴിഞ്ഞ ദിവസമാണ് കടയിലെ ജീവനക്കാരന്‍ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പിടിയിലായത്. ശ്രീലങ്കയില്‍ നിന്നെത്തിയ യാത്രക്കാരനായിരുന്നു ഇയാള്‍ക്ക് സ്വര്‍ണം കൈമാറിയത്. തുടര്‍ന്ന് ശ്രീലങ്കന്‍ സ്വദേശിയെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് ഗിഫ്റ്റ് കടയുടമയും യൂട്യൂബറുമായ സബീര്‍ അലി അടക്കം മറ്റ് എട്ടുപേരെ പിടികൂടിയത്. സ്വര്‍ണം കടത്തുന്നതിനുവേണ്ടി മാത്രമാണ് കടമുറി വാടകയ്‌ക്കെടുത്തതെന്ന് പിന്നീട് തെളിഞ്ഞു. രണ്ടുമാസം മുമ്പായിരുന്നു സബീര്‍ കടമുറി വാടകയ്‌ക്കെടുത്തത്. പിന്നീട് ഏഴുജീവനക്കാരെ ഇവിടെ നിയമിച്ചു. വിദേശത്തുനിന്ന് ഇടനിലക്കാര്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം വിമാനത്താവളത്തിനുള്ളില്‍വെച്ച് വാങ്ങി പുറത്തെത്തിച്ചിരുന്നത് കടയിലെ ജീവനക്കാരായിരുന്നു. വിമാനത്താവളത്തിലെ കടയായതിനാല്‍ ജീവനക്കാര്‍ക്ക് വിമാനത്താവളം അതോറിറ്റിയുടെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിരുന്നു.
അതിനാല്‍ കാര്യമായ സുരക്ഷാപരിശോധന ഇവര്‍ക്ക് നടത്താറില്ല. ഇത് മുതലാക്കിയായിരുന്നു സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇവര്‍ ഇതുവരെ ചെന്നൈ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണത്തിന് 167 കോടി രൂപ വിലമതിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page