കാസര്‍ര്‍കോട്: ചെങ്കള പഞ്ചായത്തിലെ നാരമ്പാടി, അര്‍ളടുക്ക വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ചെണ്ടത്തോടി- ബണ്ടുംകുഴി പാലം അപകടാവസ്ഥയില്‍. നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന ഈ പാലം ദശാബ്ദങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന്റെ വീതി കുറവും കൈവരികള്‍ ഇല്ലാത്ത സ്ഥിതിയും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി വീണുകൊണ്ടിരിക്കുകയാണ്. കമ്പികള്‍ തുരുമ്പെടുത്തുകഴിഞ്ഞു. പുഴയ്ക്ക് പുതിയ പാലം ഉടന്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
