കാസര്‍കോട്: മൂഡബിദ്രിയിലെ ഖാസി ബന്തിയോട് അടുക്ക സ്വദേശി വികെ അബൂബക്കര്‍ ഹാജി അടിയാര്‍ കണ്ണൂര്‍ അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം. 15 വര്‍ഷത്തോളമായി കര്‍ണാടക മൂഡബിദ്രിയിയില്‍ ഖാസിയായിരുന്നു. ഖബറടക്കം പിന്നീട്. ആമിനയാണ് ഭാര്യ. മുഹമ്മദ്, അസീസ്, റസാഖ്, റുഖിയ, ജമീല എന്നിവരാണ് മക്കള്‍. മരുമക്കള്‍: പി മുഹമ്മദ്, അബ്ദുല്‍ സലാം, ബുഷ്‌റ, സെയ്ദ, ഫൗസിയ. സഹോദരങ്ങള്‍: ഖാദര്‍, ഇസ്മയീല്‍, നഫീസ.
