നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി; പങ്കെടുക്കേണ്ടിയിരുന്നത് കാസര്‍കോട് മുതല്‍ തൃശൂര്‍ ജില്ലവരെയുള്ളവര്‍

കാസര്‍കോട്: നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി. ഉത്തരകേരള ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റാലി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ജൂലായ് 18 മുതല്‍ 25 വരെ നീലേശ്വരം ഇ എം എസ് സ്‌റ്റേഡിയത്തിലാണ് റാലി നടത്തേണ്ടിയിരുന്നത്.
ഇതിനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സജീവമായി നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് റാലി റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് പുറത്തു വന്നത്.
കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കായാണ് റാലി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഓരോ ദിവസവും 800 പേര്‍ വീതമാണ് റാലിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പത്തുവര്‍ഷത്തിനു ശേഷമാണ് ജില്ലയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഏപ്രില്‍ മാസത്തില്‍ എഴുത്തുപരീക്ഷയെഴുതിയവരാണ് റാലിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page