കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 2.280 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, കാടാച്ചിറ സ്വദേശി പി.വി അന്‍സീമി(27)നെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടി പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും വ്യാഴാഴ്ച രാത്രി 11.30മണിയോടെ കൂട്ടുപുഴയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജൂണ്‍ മാസത്തില്‍ മാത്രം ലഹരി കടത്തുകാരുടെ മൂന്നു കാറുകളും രണ്ട് ബൈക്കുകളും പിടികൂടിയതായും ഏഴുപേരെ അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തതായും പൊലീസ് പറഞ്ഞു.
