വധഭീഷണി; മുന്‍ സിപിഎം നേതാവ് മനുതോമസിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്

കണ്ണൂര്‍: മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്. ഇത് സംബന്ധിച്ച് കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് ആലക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ഉത്തരവ് നല്‍കിയത്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായിരുന്നു മനുതോമസ്.
എന്നാല്‍ തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന മറുപടിയാണ് മനുതോമസ് നല്‍കിയത്. പൊലീസ് സംരക്ഷണത്തെക്കുറിച്ച് പൊലീസ് അറിയിച്ചപ്പോഴാണ് മനു തോമസ് തന്റെ നിലപാട് അറിയിച്ചത്. എന്നാല്‍ മനുതോമസിന് പങ്കാളിത്തമുള്ള തളിപ്പറമ്പ്, പഴയങ്ങാടി, തലശ്ശേരി എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ പൊലീസ് സ്വമേധയാ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെയും ഡി.വൈ.എഫ്.ഐ.യിലേയും ചിലര്‍ക്ക് ക്വട്ടേഷന്‍ മാഫിയയുമായും സ്വര്‍ണ്ണക്കടത്തു ഇടപാടപകാരുമായും ബന്ധമുണ്ടെന്ന് മനുതോമസ് നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് മനു തോമസ് പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ കഴിഞ്ഞ ദിവസം മനുതോമസിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സംരക്ഷണം നല്‍കാന്‍ പൊലീസ് ഉത്തരവിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page