കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ എല്ലാവരും ‘ഫിറ്റ്’.
വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനകളിലാണ് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരിച്ചടി നേരിട്ടത്.
മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
അമ്പതിലധികം പേരെ പരിശോധിക്കുകയും ചെയ്തു. മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്ന് മെഷീന്‍ കാണിച്ചതോടെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് ബ്രത്ത് അനലൈസര്‍ മെഷീന്‍ തകരാറാണ് കാരണമെന്ന് മനസിലാക്കി. ഇതോടെ നാണംകെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നിര്‍ത്തിവെച്ച് മടങ്ങിപ്പോവുകയായിരുന്നു. ഡിപ്പോയില്‍ ഇന്ന് ഡ്യൂട്ടിയിലുളള ആരും മദ്യപിച്ച് ജോലിക്കെത്തിയിരുന്നില്ല.
