‘നീയിറങ്ങിവാ.. നീയെന്നെ ചതിച്ചു…’, വിവാഹ ദിവസം മേക്കപ്പിടുന്നതിനിടെ 22 കാരിയെ വെടിവച്ചുകൊന്ന് കാമുകന്‍

വിവാഹദിവസം മേക്കപ്പിടുന്നതിനിടെ 22കാരിയെ മുന്‍ കാമുകന്‍ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ബ്യൂട്ടി പാര്‍ലറില്‍ യുവതി മേക്കപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം. മധ്യപ്രദേശിലെ ധാതിയ സ്വദേശിനി കാജല്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി ദീപക് ഒളിവിലാണ്. കാജല്‍ പുറത്തു വരൂ, നീ എന്നെ ചതിച്ചു’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ദീപക് യുവതിയെ ആക്രമിച്ചത്. തൂവാല കൊണ്ട് മുഖം മറച്ചായിരുന്നു പ്രതി ഇവിടേയ്ക്ക് എത്തിയത്. തുടര്‍ന്ന് പുറത്തേക്ക് വിളിച്ചശേഷം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ കാജലിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയ്ക്ക് വെടിയേറ്റതിന് പിന്നാലെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് മുഖം മറച്ച യുവാവ് ഇറങ്ങിയോടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മേക്കപ്പ് ചെയ്യാനായാണ് ധാതിയയില്‍ നിന്നും യുവതി ഝാന്‍സിയിലേക്ക് എത്തിയതെന്ന് കാജലിന്റെ സഹോദരി പറഞ്ഞു. അയാള്‍ അവിടേയ്ക്ക് വന്ന് കൂടെ പോരാന്‍ സഹോദരിയെ നിര്‍ബന്ധിച്ചുവെന്നും അവള്‍ ആവശ്യം നിരസിച്ചതോടെ വാതില്‍ തകര്‍ത്ത് അയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കാജലിന്റെ സഹോദരി നേഹ വിതുമ്പിക്കൊണ്ട് പറഞ്ഞു. പ്രദേശവാസിയായ പ്രതിയെ കണ്ടെത്താനായി രണ്ട് ടീമിനെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page